രാജ്യത്തിന്റെ പ്രശ്‌നങ്ങൾ 
അഭിമുഖീകരിച്ചില്ല: ഡിവൈഎഫ്‌ഐ



ന്യൂഡൽഹി തൊഴിലില്ലായ്‌മ, വിലക്കയറ്റം, കാർഷികപ്രതിസന്ധി ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളൊന്നും അഭിസംബോധന ചെയ്യാത്തതാണ്‌ മോദി സർക്കാരിന്റെ പുതിയ ബജറ്റെന്ന്‌ ഡിവൈഎഫ്‌ഐ. ബജറ്റിൽ തൊഴിലില്ലായ്‌മയെന്ന വാക്ക്‌ ഒരുപ്രാവശ്യംപോലും പരാമർശിക്കാതിരിക്കാൻ ധനമന്ത്രി ജാഗ്രത പുലർത്തി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മറ്റും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. അമൃതകാലം ഉണ്ടാകുമെന്ന ധനമന്ത്രിയുടെ അവകാശം ആർക്കാണ്‌ അമൃതകാലം ഉണ്ടാകാൻ പോകുന്നതെന്ന മറുചോദ്യം ഉയർത്തുന്നതായും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News