കൊടുങ്ങല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ കഞ്ചാവ് സംഘത്തിന്റെ അക്രമം



 കൊടുങ്ങല്ലൂർ >  മതിലകത്ത് കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. മതിലകം മേഖലാ  വൈസ്‌ പ്രസിഡന്റ്‌ എം എസ്  ബാദുഷ, പി എം ആഷിക്‌ എന്നിവർക്കാണ് കുത്തേറ്റത്.ഇവരെ പെരിഞ്ഞനം കുറ്റിലക്കടവ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.   പ്രദേശത്ത് കഞ്ചാവ് വിൽപ്പനയും ഉപയോഗവും തടഞ്ഞതിൽ പ്രകോപിതരായാണ് നേതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചത്. നാളുകളായി പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ വിളയാട്ടമാണ്. ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ച് മാഫിയക്കെതിരെ പ്രവർത്തനവും സജീവമായി. ഇതോടെ കൂട്ടായ്മ  ഭാരവാഹികളെ മാഫിയസംഘം ഭീഷണി പ്പെടുത്തി ഇതിന് മുമ്പ് ഈ സംഘം.   ആഷിക്കിനേയും ബാദുഷയേയും മർദിച്ചിരുന്നു. പൊലീസിൽ പരാതി നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ ആക്രമണം. മാഫിയ സംഘത്തിൽ പെട്ട. ജിഷ്ണു, ഹസീബ്, അലി അഷ്കർ, അൽത്താഫ്,എന്നിവരുടെ പക്കൽ നിന്നും വീടുകളിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.  നിരവധി ക്രിമിനൽ കേസുകളും സംഘത്തിനെതിരെ മതിലകം  സ്റ്റേഷനിൽ  നിലനിൽക്കുന്നുണ്ട്.   ഇതിനിടെയാണ്  കിടുങ്ങിലെ കടയിൽ നിന്ന് സിഗരറ്റ് ചോദിച്ചപ്പോൾ കൊടുക്കില്ല എന്ന് പറഞ്ഞതിന് കടക്കാരനെതിരെ ഈ സംഘം കൊലവിളി നടത്തിയത്. ഇത് ചോദ്യം ചെയ്തതിനാണ് ബാദുഷയെയും ആഷിക്കിനെയും കുത്തിയത്.സംഭവത്തിൽ സിപിഐ എം മതിലകം ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ മതിലകം മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. Read on deshabhimani.com

Related News