ആരവമുയർത്തി ഡിവൈഎഫ്‌ഐയുടെ ഓൺലൈൻ കലോത്സവം



തളിപ്പറമ്പ > കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം വ്യത്യസ്തമായി കലോത്സവവും സംഘടിപ്പിച്ച് മാതൃകയാകുകയാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റിയാണ് 'ആരവം' എന്ന പേരിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ DYFI Taliparamba യിലാണ് എല്ലാ ദിവസവും 4 മണി മുതൽ 9 മണിവരെ കലോത്സവം കാണാൻ സാധിക്കുക. ജൂലൈ 25നാണ് കലോത്സവം ആരംഭിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്  പി എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലോത്സവം ആഗസ്റ്റ് 5ന് അവസാനിക്കും. 15നും 40 വയസ്സിനും ഇടയിലുള്ള തളിപ്പറമ്പ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ആകെ 18 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ചെറുകഥാരചന, പെയിൻറിംഗ് ജലച്ചായം, കവിതാരചന, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ രചന, ക്വിസ്, മോണോ ആക്ട ്, നാടൻ പാട്ട്, കവിതാലാപനം, സിനിമ ഗാനാലാപനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, ഏകപാത്ര നാടകം, ഷോർട്ട് ഫിലിം എന്നിവയാണ് മത്സര ഇനങ്ങൾ. പൂർണ്ണമായും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരങ്ങളും കലോത്സവ സംഘാടനവും നടക്കുന്നത്. തളിപ്പറമ്പ ബ്ലോക്കിലെ 259 യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന എൻട്രികളിൽ മേഖല കമ്മറ്റി സ്‌ക്രീനിംഗ് നടത്തി തെരഞ്ഞെടുക്കുന്ന ഒരു മത്സരാർത്ഥിയാണ് ബ്ലോക്ക് കലോത്സവത്തിൽ പങ്കെടുക്കുന്നത്. കലോത്സവത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സമ്മാനം നൽകും. ഓവറോൾ ചാമ്പ്യൻമാരാകുന്ന മേഖലയെയും തിരഞ്ഞെടുക്കും. മികച്ച നിലവാരം പുലർത്തുന്ന കലോത്സവ പരിപാടികൾ ഇപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. പ്രോമോ വീഡിയോകളും ഡിജിറ്റൽ മാതൃകയിലുള്ള വിധി പ്രഖ്യാപനവും ആംഗറിംഗുമെല്ലാം കലോത്സവത്തെ വ്യത്യസ്തമാക്കുന്നുണ്ട്.   Read on deshabhimani.com

Related News