'ഹൃദയപൂർവം'... പൊതിച്ചോർ സിറ്റ് ഔട്ടിൽ വച്ചിട്ടുണ്ട്, ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്; കുറിപ്പ്



തിരുവനന്തപുരം> ഡിവൈഎഫ്‌ഐ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കേളേജിലേക്ക് പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ  പ്രശാന്ത്. പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ പൂട്ടിക്കിടക്കുന്നു ഗേറ്റിൽ എഴുതി ഒട്ടിച്ച കുറിപ്പാണ് എംഎൽഎ ഫെയ്‌സ്‌‌ബുക്കിൽ പങ്കുവെച്ചത്. ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഇന്ന് ഹൃദയപൂർവ്വം മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതണം ചെയ്യേണ്ടത് ഡിവൈഎഫ്‌ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കൾ മടത്തുവിള പ്രദേശത്ത് പൊതിച്ചോർ ശേഖരിക്കാൻ പോയപ്പോൾ പൊതിച്ചോർ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റിൽ ഒരു കുറിപ്പ് ഹൃദയസ്‌പർശിയായ ഒരു കുറിപ്പായിരുന്നു അത്. "പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്‌ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് " ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങൾ Post കടപ്പാട് - Syama vs Read on deshabhimani.com

Related News