ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട: ആലുവ സ്വദേശി അറസ്റ്റിൽ



ആലപ്പുഴ> ആലപ്പുഴ ജില്ലയിലേക്ക്‌ വ്യാപകമായി മയക്കുമരുന്നു കടത്തുന്ന ആലുവ കീഴ്‌മാട്‌ സ്വദേശിയെ മണ്ണഞ്ചേരി പൊലീസും ലഹരി വിുരുദ്ധ സ്‌ക്വാഡും പിടകൂടി. കുട്ടമശേരി സൂര്യനഗർ കോതേലിപ്പറമ്പ്‌ സുധീഷാണ്‌ (40) പിടിയിലായത്‌. ഇയാളിൽ നിന്ന്‌ 103 ഗ്രാം എംഡിഎംഎയും 1.56 കിലോ കഞ്ചാവും 385 ഗ്രാം ഹാഷിഷ്‌ ഓയിലും പിടികൂടി. നിരവധി ക്രിമിനൽ കേസ് പ്രതിയായ മാട്ടകണ്ണനെയും മറ്റ് അഞ്ചു പേരെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും ചേർന്ന് എംഡിഎംഎയുമായി  പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇവർക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്നത് ആലുവക്കാ സ്വദേശി സുധീഷ്‌ ആണന്ന്‌  വെളിപ്പെടുത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണ്‌ ഇയാളെ സൂര്യനഗർ ഭാഗത്തുനിന്ന്‌ പിടികൂടിയത്‌.   സുര്യ നഗർ ഭാഗത്ത് ഗഞ്ചാവ് കച്ചവടം ഉണ്ടെന്ന് പോലീസിനോട് പരാതി പറഞ്ഞ സ്ത്രിയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ  ഇയാൾ പ്രതിയാണ്. ആലപ്പുഴ ജില്ലാപോലീസ് മേധാവി ജി ജയദേവിന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ  നർക്കോട്ടിക് സെൽ  ഡ്ിവൈഎസ്‌പിഎം കെ  ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഐസ്‌എചച്‌ഒ  മോഹിത്ഉൾപ്പെട്ട പ്രത്യേക സംഘമാണ്‌ പ്രതിയെ അറസ്റ്റു ചെയ്തത്‌. Read on deshabhimani.com

Related News