നാലുവർഷ ബിരുദം അടുത്തവർഷം മുതൽ; ഈ അധ്യയനവർഷം നിർബന്ധിക്കില്ല: മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം > സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന് വിസിമാരുടെ യോഗത്തിൽ കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ഇത്തത്തിൽ തുടങ്ങാനാകുന്ന കോഴ്‌സുകളുടെ പട്ടിക 15 ദിവസത്തിനുള്ളിൽ സർവകലാശാലകൾ നൽകണം. 2024ൽ എല്ലായിടത്തും ഇതാരംഭിക്കും. മൂന്നാം വർഷം ബിരുദസർട്ടിഫിക്കറ്റോടെ വിദ്യാർഥിക്ക്‌ പുറത്തുപോകാം. താൽപ്പര്യമുള്ളവർക്ക്‌ മാത്രമാണ്‌ നാലുവർഷ ബിരുദം. ബിരുദ പാഠ്യപദ്ധതിയുടെ ഫൗണ്ടേഷൻ കോഴ്‌സിൽ ഭരണഘടന, സാമൂഹികനീതി സങ്കൽപ്പം, ശാസ്ത്രീയവീക്ഷണം, മതനിരപേക്ഷത, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ ഉൾപ്പെടുത്തുകയാണ്‌ ലക്ഷ്യം.   Read on deshabhimani.com

Related News