"റിയൽ കേരള സ്റ്റോറി’; വൈറലായി
 ഡോ. ജോ ജോസഫിന്റെ കുറിപ്പ്‌



കൊച്ചി വർഗ, വർണ, ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറമുള്ള യഥാർഥ ‘കേരള സ്‌റ്റോറി’ അടയാളപ്പെടുത്തുന്ന ഡോക്‌ടറുടെ കുറിപ്പ്‌ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി മത്സരിച്ച ഡോ. ജോ ജോസഫ്‌ രാഷ്‌ട്രീയ എതിരാളിയുടെ അതിജീവനപാതയിൽ ധൈര്യം നൽകിയതിനെക്കുറിച്ചുള്ള എഫ്‌ബി കുറിപ്പാണ്‌ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്‌. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എതിർസ്ഥാനാർഥിയായിരുന്ന ഉമ തോമസിനുവേണ്ടി പ്രചാരണരംഗത്ത്‌ ഉണ്ടായിരുന്ന ഫ്രാൻസിസ് മാഞ്ഞൂരാൻ എന്ന കോൺഗ്രസ്‌ നേതാവിനെ ആൻജിയോപ്ലാസ്‌റ്റി ചെയ്‌ത അനുഭവമാണ്‌ ഡോക്‌ടറുടെ കുറിപ്പിനാധാരം. ചികിത്സ കഴിഞ്ഞ്‌ പോയ ഫ്രാൻസിസ്‌, ഡോക്‌ടറോടുള്ള നന്ദിസൂചകമായി ഇട്ട എഫ്‌ബി പോസ്‌റ്റിന്‌ മറുപടിയായാണ്‌ ജോ പോസ്‌റ്റ്‌  ഇട്ടത്‌. ‘ഒരുവർഷംമുമ്പ് ഞങ്ങൾ പരസ്പരം തോൽപ്പിക്കുവാൻ പോരാടി. ഇപ്രാവശ്യം ഒരുമിച്ച് ജയിക്കാൻ പോരാടി. ഉപതെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് എന്നെ തോൽപ്പിച്ചു. ഇപ്രാവശ്യം ഞങ്ങൾ ഒരുമിച്ച് ജയിച്ചു.’ എന്നാണ്‌ ഡോക്ടറുടെ കുറിപ്പ്‌ അവസാനിക്കുന്നത്‌. ‘ഇനി എന്റെ ശിഷ്ടജീവിതം ഡോക്ടർ ജോ ജോസഫിനോട് എന്നും കടപ്പെട്ടവനായിരിക്കും’ എന്ന ഫ്രാൻസിസിന്റെ വാക്കുകളും അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന ചിത്രവും പോസ്‌റ്റിലുണ്ട്‌. Read on deshabhimani.com

Related News