ഡോ. എ എന്‍ പി ഉമ്മര്‍കുട്ടി അന്തരിച്ചു



കോഴിക്കോട്‌> കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ. എ എന്‍ പി ഉമ്മര്‍കുട്ടി (87) അന്തരിച്ചു .  1992-  1996 കാലയളവിലായിരുന്നു അദ്ദേഹം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിയായിരുന്നത്. 1933 ല്‍ തലശ്ശേരിയില്‍ ജനിച്ച ഉമ്മര്‍ കുട്ടി ബിഇഎംപി ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ്, അലീഗഢ് സര്‍വകലാശാല എന്നിവടങ്ങളില്‍ പഠിച്ചു. മറൈന്‍ ബയോളജിയിലായിരുന്നു ഡോക്ടറേറ്റ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്, ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി കൊച്ചി കേന്ദ്രം, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ ജോലി ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, യുജിസി റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍, വിസി നിയമനപാനല്‍ യുജിസി നോമിനി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തകങ്ങള്‍ എഴുതി. സാഹിത്യ അക്കാദമി പുരസ്താര ജേതാവാണ്. പുസ്തകങ്ങള്‍: കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം. കടലിന്റെ കഥ, തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്‌തകങ്ങളാണ്‌.   Read on deshabhimani.com

Related News