സ്ത്രീധന പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

അഫ്‌സാന, ഭർത്താവ് അമൽ


തൃശൂർ> സ്‌ത്രീധന പീഡനം മൂലം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ പെരിഞ്ഞനം കൊറ്റംകുളം  അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്. തൃശൂർ മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം. ആഗസറ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഇവർ താമസിച്ചിരുന്ന ഫ്‌ലാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഭർത്താവിനെ കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തു. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സ്‌ത്രീധനം ആവശ്യപ്പെട്ട് അമൽ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News