ഭിന്നശേഷിയുള്ള കുട്ടികൾ 
കരുതലിന്റെ ട്രാക്കിൽ ; അടുത്തവർഷം മുതൽ കായികമേള



തിരുവനന്തപുരം അടുത്ത അധ്യയന വർഷംമുതൽ സ്‌കൂൾ കായികമേളയ്‌ക്ക്‌ അനുബന്ധമായി ഭിന്നശേഷി കായികമേളയും സംഘടിപ്പിക്കും. ഇതിനായുള്ള ഇൻക്ലൂസീവ്‌ സ്‌പോട്‌സ്‌ മാന്വലിന്റെ കരട്‌ കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്കും സംസ്ഥാനതലംവരെ മത്സരിക്കാം. സർക്കാരിന്‌ സമർപ്പിച്ച കരട്‌ മാന്വലിന്‌ അംഗീകാരം ഉടൻ ലഭ്യമായേക്കും.  എട്ടു മുതൽ 20 വയസ്സുവരെയുള്ളവർക്കായി 15 ഇനമാണുണ്ടാകുക. 8 , 10, 12, 18, 20 എന്നീ പ്രായപരിധികളിലായിരിക്കും മത്സരങ്ങൾ. സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കുന്നവർക്കുള്ള അതേ ആനുകൂല്യങ്ങളും ലഭിക്കും. കിടപ്പിലായ കുട്ടികൾക്ക്‌ ഫൺഗെയിം ഉൾപ്പെടെയുണ്ടാകും. നിലവിൽ 1.25 ലക്ഷം ഭിന്നശേഷി കുട്ടികളാണ്‌ വിദ്യാലയങ്ങളിലുള്ളത്‌. വീട്ടിലിരുന്ന്‌ പഠിക്കുന്ന കുട്ടികൾക്കടക്കം പങ്കെടുക്കാവുന്ന വിധത്തിൽ മേള സംഘടിപ്പിക്കുന്നതിനാണ്‌ എസ്‌സിഇആർടി പദ്ധതി. പാരാ ഒളിമ്പിക്‌സ്, സ്‌പെഷ്യൽ ഒളിമ്പിക്‌സ്‌ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്‌തരാക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ്‌ മാന്വൽ തയ്യാറാക്കിയത്‌. Read on deshabhimani.com

Related News