കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി: മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍



തിരുവനന്തപുരം> ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയുമാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍.   സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും പോരാട്ടത്തിന്റെയും കേന്ദ്രമായ കലാലയങ്ങളെ ചോരയില്‍മുക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. ഇത്തരം കുറ്റവാളികളെ പൊതുസമൂഹം ഒറ്റപ്പെടുത്തും. ധീരജിന്റെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധീരജിന്റെ കുടുംബാംഗങ്ങളുടേയും  സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News