ധീരജ്‌ വധം: പ്രതി നിഖിൽ പൈലിയുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി



ഇടുക്കി > ഇടുക്കി ഗവൺമെന്റ്‌ എൻജിനീയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി നിഖിൽ പൈലിയുമായി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. ധീരജിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിന്‌ ബുധനാഴ്‌ച രാവിലെ പൊലീസ്‌ പ്രതിയുമായി സംഭവസ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ കത്തി കണ്ടെത്താനായില്ല. കേസിൽ പൊലീസ്‌ അറസ്റ്റുചെയ്‌ത യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.   തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കസ്റ്റഡി അപേക്ഷയും ഇന്ന്‌ പൊലീസ് സമർപ്പിക്കും. Read on deshabhimani.com

Related News