ക്യാമ്പസില്‍ ആയുധമെടുത്തുള്ള ആക്രമണത്തിന് തുടക്കമിട്ടത് കെഎസ് യു: മുഖ്യമന്ത്രി



ഇടുക്കി(ചെറുതോണി)> അനശ്വര രക്തസാക്ഷി ധീരജ് രാജേന്ദ്രന്‍ കുടുംബ സഹായനിധി മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. രാവിലെ 11ന് പുതിയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് മാതാപിതാക്കള്‍ക്ക് ഫണ്ട് കൈമാറിയത്. ധീരജ് സ്മാരക മന്ദിരത്തിനും മുഖ്യമന്ത്രി തറക്കല്ലിട്ടു. കേരളത്തില്‍  കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലചെയ്യുന്നതില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസായിരുന്നു പദ്ധതികള്‍ തയ്യാറാക്കിയിരുന്നതെന്നും  ഒരുപാട്  പേരങ്ങനെ കോണ്‍ഗ്രസിന്റെ കൊലക്കത്തിയ്ക്കിരയായെന്നും മുഖ്യമന്ത്രി  ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.  അവരുടെ ആക്രമണ പരമ്പര തുടര്‍ന്നുകൊണ്ടിരുന്നു. ഒരുപാട് ഞെട്ടിപ്പിക്കുന്ന, ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടിവന്ന പ്രസ്ഥാനമാണിത്- മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്കപ്പില്‍, ജയിലറയില്‍, നാട്ടില്‍ എല്ലാം വിവിധരീതിയിലുള്ള ആക്രമണമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. ഗുണ്ടകള്‍ പൊലീസ് സഹായ- സംരക്ഷണത്തോടെ നടത്തിയ ആക്രമണങ്ങള്‍, ഒരുപാട് സംഭവങ്ങള്‍. കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ച അനുഭവമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂര്‍ണമായി ഇല്ലാതാക്കാമെന്നാണവര്‍ വിചാരിച്ചത്-അദ്ദേഹം വിശദീകരിച്ചു  ക്യാമ്പസില്‍ ആദ്യഘട്ടത്തില്‍ ആയുധമെടുത്തുള്ള ആക്രമണം തീരെയുണ്ടായില്ല.അതിന് തുടക്കമിട്ടത് കെഎസ് യുആണ്. അതിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ചത് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിനന്റെ പ്രവര്‍ത്തകരാണ്. ആ ഘട്ടത്തില്‍ പേര് എസ്എഫ്‌ഐ എന്നായിരിക്കില്ല എന്ന് മാത്രം. പിന്നീട്  വ്യാപക ആക്രമണം നടന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ഥി ജീവിതങ്ങളില്‍ മൂന്നിലൊന്ന് അപഹരിച്ചത്  കോണ്‍ഗ്രസും കെഎസയുവുമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ടാണ് കൈമാറുന്നത്. നേതാക്കളായ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  കെ കെ  ജയചന്ദ്രന്‍, എം എം മണി എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി  ജയരാജന്‍, കൊല്ലം ജില്ലാ സെക്രട്ടറി എസ്  സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം  കെ പി മേരി, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ  അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News