അറിയാം വനവൈവിധ്യം: ദേശാഭിമാനി ‘കാടറിയാൻ’ പ്രകൃതി പഠന ക്യാമ്പ്‌ ജൂൺ ഒന്നു മുതൽ



മലപ്പുറം> കാടകങ്ങളുടെ കാണാക്കാഴ്‌ചകളുമായി  വള്ളുവനാട്‌ ഈസി മണി– ദേശാഭിമാനി ‘കാടറിയാൻ' പ്രകൃതി പഠനക്യാമ്പ്‌ സീസൺ- 5 വരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് വനം ‐വന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ്‌ ക്യാമ്പ്‌ ഒരുക്കുന്നത്‌. വിദ്യാർഥികളിൽ പ്രകൃതി ജീവിതത്തെപ്പറ്റി അവബോധം സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. പരിസ്ഥിതി ക്ലാസുകൾ, ട്രക്കിങ്, വന്യജീവി ഫോട്ടോഗ്രഫി പരിശീലനം എന്നിവയുണ്ടാകും. ജൂൺ ഒന്നു മുതൽ നാലുവരെ പറമ്പിക്കുളം കടുവാസങ്കേതത്തിൽ ഉൾപ്പെട്ട ആനപ്പാടിയിലാണ്‌ ക്യാമ്പ്‌. കോളേജ്‌ വിദ്യാർഥികൾക്കാണ്‌ പങ്കെടുക്കാൻ അവസരം. താൽപ്പര്യമുള്ളവർ ‘മനുഷ്യ– വന്യജീവി സംഘർഷം’ വിഷയത്തിൽ 500 വാക്കിൽ കവിയാതെ കുറിപ്പെഴുതി (മലയാളം /ഇംഗ്ലീഷ്‌ ) ബയോഡാറ്റ (ഫോട്ടോ ഉൾപ്പെടെ) സഹിതം 21ന്‌ മുമ്പായി ഇ– മെയിൽ വഴി അപേക്ഷിക്കണം. deshkadariyan@gmail.com. ഫോൺ: 0483- 2900000. അപേക്ഷകരിൽനിന്ന്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ ക്യാമ്പിന്റെ ഭാഗമാവാം. മുൻവർഷങ്ങളിൽ ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ അവസരമില്ല. 2017ലാണ്‌ ‘കാടറിയാൻ’ പ്രകൃതിപഠന ക്യാമ്പ്‌ ആദ്യം സംഘടിപ്പിക്കുന്നത്‌. പിന്നീട്‌ രണ്ടുതവണ വയനാട്‌ തോൽപ്പെട്ടിയിലും കോവിഡ്‌ ഇടവേളയ്ക്കുശേഷം നാലാമത്തെ ക്യാമ്പ്‌ പറമ്പിക്കുളത്തും നടത്തി. Read on deshabhimani.com

Related News