ദേശാഭിമാനി പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു



തിരുവനന്തപുരം > 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. കഥ, കവിത, നോവൽ എന്നീ മൂന്നു വിഭാഗത്തിലായാണ്‌ പുരസ്കാരം. ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാർ, പ്രസാധകർ, വായനക്കാർ എന്നിവർക്ക് 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ അയക്കാം. മൂന്നു കോപ്പി ജനറൽ മാനേജർ, ദേശാഭിമാനി, തമ്പാനൂർ, തിരുവനന്തപുരം –-1 എന്ന വിലാസത്തിൽ ആഗസ്ത് അഞ്ചിനകം ലഭിക്കണം. കവറിനു പുറത്തു "ദേശാഭിമാനി സാഹിത്യ പുരസ്കാരം –- 2023’ എന്ന് രേഖപ്പെടുത്തണം. Read on deshabhimani.com

Related News