വിടർന്നു പ്രതിഭയുടെ പുതുപൂക്കൾ ; പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്‌റ്റിവൽ തുടങ്ങി

ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല ക്വിസ് മത്സരത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച മന്ത്രി വി ശിവൻകുട്ടി സദസ്സിലെ കുട്ടികളോട് ചോദിച്ച ചോദ്യങ്ങളിൽ ശരിയുത്തരം പറഞ്ഞ ദേവി കൃഷ്ണ, അൽസ്വാലിഹ, അമൃത എന്നിവർക്കു സമ്മാനം നൽകി അഭിനന്ദിക്കുന്നു


തിരുവനന്തപുരം അറിവിന്റെ മുറ്റത്ത്‌ പ്രതിഭയുടെ പുതുപൂക്കൾ വിടർന്നു. പ്രാണ–- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവലിന്‌ ആവേശത്തുടക്കം. ഒരിടവേളയ്‌ക്കുശേഷം വീണ്ടുമെത്തിയ വിജ്ഞാനത്തിന്റെ മഹോത്സവത്തെ വിദ്യാർഥികൾ വരവേറ്റത്‌ അതിരറ്റ സന്തോഷത്തോടെ. മണക്കാട്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർഥികളോട്‌  ചോദ്യങ്ങൾ ചോദിച്ചായിരുന്നു ഉദ്‌ഘാടനം. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി.  23ന്‌ ഉപജില്ലാ മത്സരം നടക്കും. സ്‌കൂൾതല മത്സരത്തിലെ ഒന്നാം സ്ഥാനക്കാർ മാറ്റുരയ്‌ക്കും. ആദ്യ രണ്ടു സ്ഥാനക്കാർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകും. ജില്ലാമത്സരം ഫെബ്രുവരി ആറിനും സംസ്ഥാന മെഗാഫൈനൽ പത്തൊമ്പതിനുമാണ്‌. ഉപജില്ലകളിൽ രണ്ടു ബാച്ചായാണ്‌ മത്സരം. വിജയികൾക്ക്‌ ഒരുകോടി രൂപയുടെ ക്യാഷ്‌ അവാർഡും മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക്‌ ഒരു കോടി രൂപയുടെ പ്രാണ ലേണിങ്‌ ആപ്പും സമ്മാനമായി നൽകും. Read on deshabhimani.com

Related News