'പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി': ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി



ന്യൂഡൽഹി> ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹരജിയിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹിഹൈക്കോടതി. ഡോക്യുമെൻററി ഇന്ത്യയുടെ സൽപേരിന് കളങ്കംവരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നും കാട്ടി ഗുജറാത്തിലെ ജസ്റ്റിസ് ഓൺ ട്രയൽ എന്ന എൻജിഒ ആണ് അപകീർത്തി ഹരജി ഫയൽ ചെയ്‌തത്. സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്. രണ്ടു ഭാഗമായുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സർക്കാർ. യൂട്യൂബ്, ട്വിറ്റർ എന്നീ സാമൂഹികമാധ്യമങ്ങൾ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവെയ്ക്കുന്നത് വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിക്കെതിരേ ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഫെമ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. Read on deshabhimani.com

Related News