വയോധികനെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി



തിരുവനന്തപുരം> പേരൂര്‍ക്കട മണ്ണാമൂലയില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ വയോധികനെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ദിരാനഗര്‍ ആഴൂര്‍കോണം വീട്ടില്‍ അജയകുമാര്‍ (68) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ അഞ്ച് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.   Read on deshabhimani.com

Related News