ഒഴുക്കിൽപ്പെട്ട ആദിവാസി ബാലന്റെ മൃതദേഹം ലഭിച്ചു



ഇടുക്കി> വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലന്റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്. Read on deshabhimani.com

Related News