കാലം മായ്‌ക്കാത്ത ചുവരെഴുത്ത്‌; 1982ൽ വരച്ച കമ്പംമെട്ടിലെ ചുറ്റിക അരിവാൾ നക്ഷത്രം

കമ്പംമെട്ടിലെ വർഷങ്ങൾ പഴക്കമുള്ള തെരഞ്ഞെടുപ്പ് ചുവരെഴുത്ത്


ഇടുക്കി > കാലം മായ്‌ക്കാത്ത ഓർമകളുമായി 39 വർഷംമുമ്പുള്ള തെരഞ്ഞെടുപ്പിന്റെ ആവേശം കാണാം കമ്പംമെട്ടിലെ ഈ ചുവരിൽ‌. കമ്പംമെട്ട് എക്‌സൈസ് അധീനതയിലുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ ചുവരിലാണ് 1982ലെ തെരഞ്ഞെടുപ്പിന്റെ ഓർമകളുടെ ആരവം. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എം ജിനദേവന്റെ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നം ഇന്നും വ്യക്തമാണ്‌.   എതിർ സ്ഥാനാർഥി കേരള കോൺഗ്രസിലെ വി ടി സെബാസ്റ്റ്യന്റെ ചിഹ്നം കുതിരയായിരുന്നു. എം ജിനദേവൻ മികച്ച ഭൂരിപക്ഷത്തോടെയാണ്‌ അന്ന്‌ വിജയിച്ചത്‌. ഫ്ലക്‌സുകളും കംപ്യൂട്ടറുമില്ലാത്ത കാലത്തെ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങൾ കൂട്ടായ്‌മയുടേതാണ്‌. ഇരു മുന്നണികളും മാസങ്ങൾക്കുമുമ്പേ ചുവരുകൾ ബുക്ക്‌ ചെയ്യും. പകൽ തോട്ടങ്ങളിലെ പണികഴിഞ്ഞ് രാത്രി‌ പെട്രോൾമാക്‌സിന്റെ വെളിച്ചത്തിലായിരുന്നു പാർടിക്കാരായ കലാകാരന്മാരുടെ ചുവരെഴുത്ത്‌. രാത്രിയിൽ വിശക്കുമ്പോൾ കട്ടൻകാപ്പിയും തിളപ്പിച്ച്‌ കപ്പപുഴുങ്ങി മുളകുംചേർത്ത്‌ കഴിക്കും. Read on deshabhimani.com

Related News