രാജ്യത്ത് ന്യൂനപക്ഷ വേട്ടയ്‌ക്ക് ശമനമില്ല: സി എസ് സുജാത



കട്ടപ്പന> ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വേട്ട ശക്തമായി തുടരുകയാണെന്ന് ജാഥാംഗം സി എസ് സുജാത. കട്ടപ്പനയിലെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സംഘപരിവാർ അക്രമം തുടർക്കഥയായതോടെയാണ് 79 ക്രൈസ്‌തവ സംഘടനകൾ ഡൽഹിയിൽ സമരം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സമരം. ഭരണഘടന അട്ടിമറി, ന്യൂനപക്ഷ വേട്ട എന്നിവയ്‌ക്ക്‌‌ പുറമേ രൂക്ഷമായ വിലക്കയറ്റത്തിലൂടെ മോദി സർക്കാർ ജനജീവിതം ദുസഹമാക്കി മാറ്റുകയാണ്. വിഹിതം ക്രമാതീതമായി കുറച്ച് തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. രാജ്യത്ത് പട്ടിണി മരണം വർധിക്കുമ്പോൾ കോർപ്പറേറ്റുകളെ മാത്രമാണ് സംരക്ഷിക്കുന്നത്. കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ചപ്പോൾ ഇവിടുന്നുള്ള യുഡിഎഫ് എംപിമാർ മൗനം പാലിച്ചു. പ്രളയങ്ങളെയും മഹാമാരിയേയും അതിജീവിച്ചും ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിച്ചു. ഇപ്പോഴത്തെ സർക്കാർ മുഴുവൻ പേർക്കും വീടും ഭൂമിയും ലഭ്യമാക്കും. ടൂറിസം മേഖലയിലെ വലിയ മുന്നേറ്റം ഇടുക്കിയിൽ കാണാനാകുന്നുണ്ടെന്നും സി എസ് സുജാത പറഞ്ഞു. Read on deshabhimani.com

Related News