പാലിയം സമരസേനാനി സി ആര്‍ വര്‍മ അന്തരിച്ചു



തൃപ്പൂണിത്തുറ> സ്വാതന്ത്ര്യ സമരസേനാനിയും പാലിയം സമരസേനാനിയുമായ കോട്ടക്കകം ഈഡൂപ്പ് പാലസിൽ സി ആര്‍ വര്‍മ (കെ ടി രാമവര്‍മ  95 ) അന്തരിച്ചു. സിപിഐ എം കോട്ടക്കകം ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 9.30ന് മെഡിക്കല്‍ കോളേജിന് കൈമാറും.  ഭാര്യ: പരേതയായ ഭാരതി തമ്പുരാട്ടി. മക്കള്‍:രാധിക വര്‍മ (റിട്ട സൗത്ത് ഇന്ത്യന്‍ ബാങ്ക്), രമേശ് വര്‍മ (റിട്ട. അധ്യാപകന്‍ കാലടി  സര്‍വകലാശാല), ദേശാഭിമാനി അക്കൗണ്ട്‌സ് മാനേജരായിരുന്ന പരേതനായ രാജീവ് വര്‍മ. മരുമക്കള്‍: നന്ദകുമാര്‍ വര്‍മ ,ശാന്തി വര്‍മ, ഗീത വര്‍മ.   Read on deshabhimani.com

Related News