ആര്‍എസ്എസ് ദേവികുളം താലൂക്ക് 
കാര്യവാഹക് സിപിഐ എമ്മിനൊപ്പം



മറയൂർ > ആർഎസ്എസ് ദേവികുളം താലൂക്ക് കാര്യവാഹക് പാർഥിപൻ രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബാലഗോകുലം മുതൽ വർഷങ്ങളായി ആർഎസ്എസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച്‌   സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച പാർഥിപൻ സംഘടനയുടെ നിലപാടുകളിൽ ശക്തമായി വിയോജിച്ചാണ്‌  ഇടതുപക്ഷ ആശയത്തോടൊപ്പം ചേർന്നത്‌.   ഭിന്നിപ്പിന്റെ ആശയങ്ങൾ കുരുന്നു മനസ്സുകളിലേക്കും പിന്നോക്ക വിഭാഗങ്ങൾക്കിടയിലേക്കും പ്രചരിപ്പിച്ച് വെറുപ്പും വൈരാഗ്യവും വളർത്തുന്ന ആർഎസ്എസ്–- ബിജെപി നയങ്ങളോട്‌ സന്ധി ചെയ്യാനാകില്ലെന്ന്‌ പാർഥിപൻ പറഞ്ഞു. കോവിഡ് കാലത്തും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാതെ സംരക്ഷിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങളും ഇടതുപക്ഷത്തോട്‌ ചേരാൻ കാരണമായി.   സിപിഐ എം മറയൂർ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ പാർഥിപനെ ജില്ലാ സെക്രട്ടറിയറ്റഗം വി എൻ മോഹനൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റഗം കെ വി ശശി പാർടി പതാക കൈമാറി സ്വഗതംചെയ്‌തു. മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ലോക്കൽ സെക്രട്ടറി എസ് ശിവൻ രാജ്, കോവിൽക്കടവ് ഈസ്റ്റ് ലോക്കൽ സെക്രട്ടറി മുരുകൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News