സിപിഐ എം തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾക്ക്‌ തുടക്കമായി

സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാട


തൃശൂർ/കാഞ്ഞങ്ങാട്‌ > സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾക്ക്‌ തുടക്കമായി. പൂർണമായും ഒഴിവാക്കി പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌  സമ്മേളനം നടക്കുന്നത്‌. തൃശൂർ സമ്മേളനം തൃശൂർ  ഇൻഡോർ സ്‌റ്റേഡിയത്തിൽ (കെ വി പീതാംബരൻ, കെ വി ജോസ്‌ നഗർ)  പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ,  എ കെ ബാലൻ,  കെ രാധാകൃഷ്‌ണൻ,  എം സി ജോസഫൈൻ,  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കുന്നു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രക്തസാക്ഷി മണ്‌ഡപത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു.  തുടർന്ന്‌ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. സംഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ ദീപശിഖ തെളിയിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്‌ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ താൽക്കാലിക അധ്യക്ഷനായി. ജില്ല സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ പി കെ ഷാജൻ രക്തസാക്ഷി പ്രമേയവും മുരളി പെരുനെല്ലി എംഎൽഏ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ യു പി ജോസഫ്‌ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എം എം വർഗ്ഗീസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൻ ആർ ബാലൻ, കെ വി അബ്‌ദുൾഖാദർ, പ്രൊ സി രവീന്ദ്രനാഥ, മേരി തോമസ്‌, കെ രാജേഷ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന  നടപടികൾ നിയന്ത്രിക്കുന്നത്‌.  വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ,  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, എം സി ജോസഫൈൻ, സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബേബി ജോൺ എന്നിവർ പങ്കെടുക്കുന്നു.    23ന്‌  വൈകീട്ട്‌ അഞ്ചിന്‌ വെർച്വൽ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനം ഞായറാഴ്ച സമാപിക്കും. കാസർകോട്‌ ജില്ലാ സമ്മേളനം മടിക്കൈയിലെ അമ്പലത്തുകരയിൽ (കെ ബാലകൃഷ്ണൻ നഗറിൽ) വെള്ളി രാവിലെ 10ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. മുതിർന്ന നേതാവ് ടി വി ഗോവിന്ദൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ ദീപശിഖ ജ്വലിപ്പിച്ചു.എം രാജഗോപാലൻ എം എൽ എ രക്തസാക്ഷി പ്രമേയവും കെ വി കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി സതീശ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. നേതാക്കളായ പി കരുണാകരൻ . ഇ പി ജയരാജൻ, എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ,ആനത്തലവട്ടം ആനന്ദൻ , ടി പി രാമകൃഷ്ണൻ ,പി ജയരാജൻ, എം വി ജയരാജൻ എന്നിവർ പങ്കെടുത്തു. തുടർന്നു ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.പൂർണമായും കോവി ഡ് മാനദണ്ഡം പാലിച്ചു വിശാലമായ പന്തൽ ഒരുക്കിയാണ് മൂന്ന് ദിവസത്തെ സമ്മേളനം നടത്തുന്നത്. കാസർകോട്‌ പൊതുസമ്മേളനം ഒഴിവാക്കി. Read on deshabhimani.com

Related News