സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം



പാറശാല സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തി​ന്റെ പ്രതിനിധി സമ്മേളനം വെള്ളി രാവിലെ 10ന്‌ പാറശാല കാട്ടാക്കട ശശി നഗറിൽ (ജയമഹേഷ്‌ ഓഡിറ്റോറിയം) പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ പൊതുസമ്മേളന നഗരിയായ പാറശാല ആറ്റിപ്ര സദാനന്ദൻ നഗറിൽ (ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂൾ ഗ്രൗണ്ട്‌) വ്യാഴം വൈകിട്ട്‌ സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ പതാക ഉയർത്തി. ജില്ല, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 251 പ്രതിനിധികൾ പങ്കെടുക്കുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ, എ കെ ബാലൻ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കും. ‌‌ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും. സമാപന പൊതു സമ്മേളനം 16ന്‌ വൈകിട്ട്‌ അഞ്ചിന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News