ന്യൂനപക്ഷങ്ങൾക്കെതിരായ ബിജെപി ആക്രമണം: ഡിസംബർ 7ന്‌ സിപിഐ എം പ്രതിഷേധം



തിരുവനന്തപുരം> ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ബിജെപിയുടെ കടന്നാക്രമണങ്ങൾക്കെതിരെ ഡിസംബർ ഏഴിന്‌ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെ ഈവർഷം മാത്രം മുന്നൂറിലേറെ ആക്രമണങ്ങളുണ്ടായി എന്നാണ്‌ മനുഷ്യാവകാശ സംഘടനകൾ നടത്തിയ പഠനങ്ങളിൽ വ്യക്തമായത്‌. ഇരയായവരിൽ നല്ലൊരുശതമാനം ദളിത്‌ ആദിവാസി വിഭാഗക്കാരാണ്‌. അസമിൽ മുസ്ലിങ്ങൾക്കെതിരെ വലിയ ആക്രമണമാണ്‌. ഇരകൾക്കെതിരെയാണ്‌ യുഎപിഎ ചുമത്തുന്നത്‌. ത്രിപുരയിലും ന്യൂനപക്ഷങ്ങൾ വൻതോതിൽ ആക്രമിക്കപ്പെട്ടു. ഡൽഹിയിലും ഗുഡ്‌ഗാവിലും സ്ഥിതി വ്യത്യസ്തമല്ല. മധ്യപ്രദേശിൽ മുസ്ലിങ്ങളായ തെരുവ്‌ കച്ചവടക്കാരെയാണ്‌ ആക്രമിച്ചത്‌. ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന്‌ കനത്ത ആഘാതമാണ്‌. ഇന്ധന വിലവർധനയ്‌ക്കെതിരെ ചൊവ്വാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. തീരുവയും സെസും അമിതമായി ചുമത്തി ഇന്ധനവില വൻതോതിലായതോടെയാണ്‌ അവശ്യസാധനങ്ങളുടെ വില ഉയർന്നത്‌. ഇന്ധനവില ഉയർത്തിയ കേന്ദ്രംതന്നെ കുറയ്‌ക്കണമെന്നും വിജയരാഘവൻ പറഞ്ഞു.   Read on deshabhimani.com

Related News