കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സി ബാലകൃഷ്‌ണന്‍ അന്തരിച്ചു



കാസര്‍കോട്> കാഞ്ഞങ്ങാട് സഹകരണ ബാങ്ക് മുന്‍ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. സിപിഐ എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാര്‍ഥ്യമാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ പുലര്‍ച്ചെ 3 മണിക്കാണ് അന്ത്യം. ഭാര്യ: ഡോ.ശ്യാമള. മക്കള്‍: ഡോ.നിതാന്ത്, ശബാന.   Read on deshabhimani.com

Related News