കോട്ടയം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം



കോട്ടയം സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. നീണ്ടൂർ രക്തസാക്ഷികളുടെയും കർഷക പോരാട്ടങ്ങളുടെയും സ്‌മരണകളിരമ്പിയ വി ആർ ബി നഗറിൽ(കോട്ടയം മാമ്മൻ മാപ്പിള ഹാൾ) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രഫ. എം ടി ജോസഫ്‌ താൽക്കാലിക അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗവും മന്ത്രിയുമായ വി എൻ വാസവൻ ദീപശിഖ തെളിയിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഹരികുമാർ രക്തസാക്ഷിപ്രമേയവും ലാലിച്ചൻ ജോർജ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. പ്രൊഫ. എം ടി ജോസഫ്‌, കെ രാജേഷ്‌, കെ വി ബിന്ദു, സജേഷ്‌ ശശി, കെ എസ്‌ രാജു എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, വൈക്കം വിശ്വൻ, പി കെ ശ്രീമതി, എം സി ജോസഫൈൻ, എളമരം കരിം എംപി, തോമസ് ഐസക്, സംസ്ഥാനസെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ്, എം എം മണി, പി രാജീവ് എന്നിവർ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ സ്വാഗതംപറഞ്ഞു.  ജില്ലാ സെക്രട്ടറി എ വി റസൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി.  150 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.   Read on deshabhimani.com

Related News