കോൺഗ്രസും ബിജെപിയും രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതാക്കുന്നു : എസ്‌ആർപി

സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു


സ. വി ആർ ബി നഗർ ( കോട്ടയം മാമ്മൻമാപ്പിള ഹാൾ)>  ആഭ്യന്തര ജനാധിപത്യമില്ലാത്ത കോൺഗ്രസും ബിജെപിയും രാജ്യത്തിന്റെ ജനാധിപത്യത്തവും ഇല്ലാതാക്കുന്നതായി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർടികളായ കോൺഗ്രസിനും ബിജെപിക്കും ആഭ്യന്തര ജനാധിപത്യ മില്ല. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്. അവരുടെ നയവും ഈ കോക്കസ് തീരുമാനിക്കും. ബിജെപിയുടെ കാര്യത്തിൽ ആർ എസ് എസ് നേതൃത്വമാണ് ഈ കോക്കസ്. ബിജെപിയുടെ നേതൃത്വവും ഫാസിസ്റ്റ് നയവും ഇവർ തീരുമാനിക്കും. കോൺഗ്രസിന്റെ  കാര്യത്തിൽ ത്രിമൂർത്തികൾ തീരുമാനിക്കും. അതായത് ഒരു കുടുംബം. സോണിയാ ഗാന്ധി , രാഹുൽ , പ്രിയങ്ക ഈ ത്രിമൂർത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്. ഈ ജനാധിപത്യ മില്ലായ്മ രാജ്യത്തെയും ബാധിക്കുന്നു. എകാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാഹചര്യമൊരുക്കും. എസ് ആർ പി പറഞ്ഞു. Read on deshabhimani.com

Related News