മുഖ്യശത്രു ബിജെപിയല്ല, സിപിഐ എമ്മെന്ന് കുഞ്ഞാലിക്കുട്ടി; 'എൽഡിഎഫ് ജയിച്ചാൽ യുഡിഎഫിന്റെയും ലീഗിന്റെയും നിലനിൽപ്പിനെ ബാധിക്കും'



കൊച്ചി > കേരളത്തിൽ ബിജെപിയല്ല സിപിഐ എമ്മാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാർടി പ്രവർത്തകർക്കായി തയ്യാറാക്കിയ വീഡിയോയിലാണ് കുഞ്ഞാലിക്കുട്ടിയുടെ സന്ദേശം. ഒരു തെരഞ്ഞെടുപ്പ് കൂടി എൽഡിഎഫ് ജയിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് യുഡിഎഫിനും മുസ്ലിം ലീഗിനും വലിയ പ്രശ്‌നമുണ്ടാക്കുമെന്നും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.   നേരത്തേ തീവ്രസംഘടനകളുമായി മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. സ്വർണക്കടത്ത് കേസിൽ വി മുരളീധരനെയോ അനിൽ നമ്പ്യാരെയോ ലീഗ് വിമർശിക്കാതിരിക്കുന്നതും ചർച്ചയാണ്.  Read on deshabhimani.com

Related News