സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ



തിരുവനന്തപുരം സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ ഒക്ടോബർ മൂന്നുവരെ തിരുവനന്തപുരത്ത്‌ നടക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളി വൈകിട്ട്‌ നാലിന്‌ പി കെ വി നഗറി (പുത്തരിക്കണ്ടം മൈതാനം)ൽ പതാക, ബാനർ, കൊടിമര ജാഥകൾ സംഗമിക്കും. തുടർന്ന്‌, പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്യും . ഒന്നിന്‌ രാവിലെ 9.30ന്‌  വെളിയം ഭാർഗവൻ നഗറി (ടാഗോർ തിയറ്റർ)ൽ  പ്രതിനിധി സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ  ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ ‘ഫെഡറലിസവും കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളും’ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, സിപിഐ ദേശീയസെക്രട്ടറിയറ്റംഗം അതുൽകുമാർ അഞ്‌ജാൻ എന്നിവർ സംസാരിക്കും. രണ്ടിന്‌ കെ വി സുരേന്ദനാഥ്‌ നഗറി(അയ്യൻകാളിഹാൾ)ൽ ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും’  സെമിനാർ വന്ദനശിവ ഉദ്‌ഘാടനംചെയ്യും. മൂന്നിന്‌ പുതിയ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സിപിഐ ജില്ലാസെക്രട്ടറി മാങ്കോട്‌ രാധാകൃഷ്‌ണൻ, മന്ത്രി ജി ആർ അനിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News