കേരളം അടച്ചിടില്ല; രണ്ട് ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം



തിരുവനന്തപുരം > കോവിഡ് അതിരൂക്ഷ വ്യാപന സാഹചര്യത്തിൽ വരുന്ന 23, 30 തീയതികളിൽ അവശ്യ സർവീസുകൾമാത്രമേ അനുവദിക്കൂ. അടച്ചിടൽ വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രണ്ടിൽ താഴെ പ്രായക്കാരായ കുട്ടികളുള്ള, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാർ, അർബുദ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക്‌ വർക്ക് ഫ്രം ഹോം അനുവദിക്കും. ഇതിന്‌ ഡോക്ടറുടെ  സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌  ജില്ലകൾക്ക് 22 കോടി അനുവദിച്ചു. ആൾക്കൂട്ടം പാടില്ല വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ  വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്നും കോവിഡ്‌ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും അതത്‌ സ്ഥാപനം ഉറപ്പുവരുത്തണം. നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം. ഹോട്ടലിൽ കുടുംബാംഗങ്ങൾക്ക്‌ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കാം. നിയന്ത്രണം രോഗികളുടെ എണ്ണത്തിൽ ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യവകുപ്പ് എല്ലാ വ്യാഴാഴ്ചയും ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകണം. ദുരന്തനിവാരണ അതോറിറ്റി വെള്ളിയാഴ്ചകളിൽ ജില്ലകളെ എ, ബി, സി തിരിച്ച്‌ പ്രഖ്യാപിക്കും. എ, ബി, സി കാറ്റഗറികളിൽ വരാത്ത ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങളാകും ബാധകമാവുക Read on deshabhimani.com

Related News