കോവിഡ്‌ : ആശുപത്രിയിലുള്ളവർ കുറയുന്നു ; ഐസിയുവിൽ 1310പേർ മാത്രം , വെന്റിലേറ്ററിൽ 590പേർ



തിരുവനന്തപുരം സംസ്ഥാനത്ത്‌ ആശുപത്രി ചികിത്സ ആവശ്യമുള്ള കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്‌.  ഒക്‌ടോബർ ആദ്യവാരം മുതലുള്ള രോഗബാധിതരുടെ എണ്ണവും കുറയുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും സുഗമമായ വാക്സിൻ വിതരണത്തിന്റെയും ഫലം വ്യക്തമാക്കുന്നതാണ്‌ കണക്ക്‌. നിലവിൽ 77,367 രോഗബാധിതരിൽ 7736 പേർ മാത്രമാണ്‌ ആശുപത്രിയിലുള്ളത്‌. നേരത്തേ ഇത്‌ അരലക്ഷംവരെയായിരുന്നു. ഒക്‌ടോബറിൽ ആദ്യരണ്ടുവാരം ആകെ രോഗികൾ ലക്ഷത്തിന്‌ മുകളിലായിരുന്നു.  പിന്നീടുണ്ടായ കുറവും ആശ്വാസമായി. സംസ്ഥാനത്ത്‌ വാക്സിൻ വിതരണം 95 ശതമാനത്തിലേക്ക്‌ അടുത്തതോടെ കൂടുതൽ പേരിൽ പ്രതിവസ്‌തു (ആന്റിബോഡി)സാന്നിധ്യം ഉണ്ടായത്‌ ഗുരുതരരോഗികളുടെ എണ്ണം ഗണ്യമായി കുറച്ചു. ആഗസ്ത്‌, സെപ്‌തംബർ മാസങ്ങളിലെ സിറൊ സർവേ പ്രകാരം 82.61 ശതമാനംപേരിൽ പ്രതിവസ്‌തു കണ്ടെത്തിയിട്ടുണ്ട്‌.   നിലവിൽ കോവിഡ്‌ ബാധിതരിൽ 1310പേർ മാത്രമാണ്‌ ഐസിയുവിലും 509 പേർ മാത്രമാണ്‌ വെന്റിലേറ്ററിലുമുള്ളത്‌. രണ്ടാം തരംഗവ്യാപനത്തിൽ ഐസിയുവിൽമാത്രം രണ്ടായിരത്തിലധികം പേരായിരുന്നു Read on deshabhimani.com

Related News