മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന പ്രചരണം പാടില്ല; ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം: മുഖ്യമന്ത്രി



തിരുവനന്തപുരം> രോഗവ്യാപനം അനിയന്ത്രിതമായെന്നും മുന്‍കരുതല്‍ പാലിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നുമുള്ള പ്രചരണമാണ് ചിലര്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇനി വരുന്നിടത്ത് വച്ച് നോക്കാമെന്നാണ് ചിലര്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു ഇതങ്ങേയറ്റം അപകടകരമായ ഒരവസ്ഥയാണ്. നാം ഇപ്പോള്‍ കാണുന്ന രോഗവ്യാപനം മുമ്പത്തേക്കാള്‍ വര്‍ധനവാണെന്ന് സംശയമില്ല. അപ്പോഴും ഒരു സമൂഹം എന്ന നിലക്ക് നല്ല നിലയില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. അല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്കു നമ്മള്‍ പോകുമായിരുന്നു. ആ സാഹചര്യം നമുക്കുണ്ട്. നമ്മള്‍ പാലിച്ച ജാഗ്രതയുടെ ഫലം തന്നെയാണിത്. രോഗവ്യാപനത്തിന് ഇടയായ കാരണം പരിശോധിച്ചാല്‍ സമ്പര്‍ക്കം തന്നെയാണ്‌ പ്രധാനം. സമ്പര്‍ക്കം ഒഴിവാക്കാനാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നേരത്തെ മുതല്‍ പറയുന്നത്. ഇപ്പോഴും നിയന്ത്രിതമായ അവസ്ഥയില്‍ തന്നെയാണ് നാം നില്‍ക്കുനന്നത്. നേരത്തെ സ്വീകരിച്ച പോലുള്ള കാര്യങ്ങള്‍ തുടരണം. മുന്‍കരുതല്‍ പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന നിരാശാജനകമായ നിലപാടിലേക്കൊന്നും നാം എത്തിയിട്ടില്ല. മുന്‍കരുതല്‍ പാലിക്കാത്ത ചില ഇടത്ത് രോഗം കൂടി.അതിനാല്‍ കൃത്യമായി മുന്‍കരുതല്‍ പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി   Read on deshabhimani.com

Related News