ഇനി തുറന്ന 
ഞായർ



തിരുവനന്തപുരം>  കോവിഡ്‌ വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തിൽ ഇനി  ഞായർ അടച്ചിടലില്ല.  രണ്ടാംതരംഗത്തെ തുടർന്ന്‌  ജൂൺ 12 ന്‌ തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ്‌ മൂന്നുമാസത്തിനുശേഷം അവസാനിപ്പിച്ചത്‌.  കടകമ്പോളങ്ങളും പൊതുഗതാഗതവുമുണ്ടാകും. രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി. ചൊവ്വാഴ്‌ച ചേർന്ന കോവിഡ് അവലോകന യോഗ  തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇളവുകൾ. ഓണത്തിനുമുന്നേ ശനിയാഴ്‌ച അടച്ചിടൽ ഒഴിവാക്കിയിരുന്നു.    രോഗവ്യാപന നിരക്ക്‌ കുറഞ്ഞതോടെ പൊതു ആവശ്യത്തെ തുടർന്നാണ്‌ തീരുമാനം. രോഗീ ജനസംഖ്യ വാരാനുപാതം (ഡബ്ല്യുഐപിആർ) എട്ടിനുമുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണമുണ്ടാകും. Read on deshabhimani.com

Related News