സംസ്ഥാനത്ത്‌ ഇന്ന്‌ 11,755 പേർക്ക്‌ കോവിഡ്‌; 7570 പേർക്ക്‌ രോഗമുക്തി



തിരുവനന്തപുരം > കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,38,678 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,688 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 40 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പകർച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാൻ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിർത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാൻ സാധിച്ചു. ആരോഗ്യ സംവിധാനം ശക്തമാക്കാനും സാവകാശം കിട്ടി. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക ചികിത്സ കേന്ദ്രവും പതിനായിരക്കണക്കിന് ബെഡ്, ലാബ്, കോവിഡ് ആശുപത്രികൾ എല്ലാം ഉണ്ട്. കൃത്യമായ ആസൂത്രണം നടന്നു. രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കി. മരണം കുറയാൻ കാരണം ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധവും അധ്വാനവുമാണ്. മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്‌തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണ്. അയൽ സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് പത്തിരട്ടി മരണങ്ങൾ നടന്നു. വിദഗ്ദ്ധർ പറഞ്ഞത് പോലെ ഇപ്പോൾ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കണം. എട്ട് മാസങ്ങളായി അവിശ്രമം പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർ ക്ഷീണിതരാണ്. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അത് പരിപൂർണ്ണമായും അവർക്ക് നൽകണം. അവരുടെ നിർദ്ദേശം അക്ഷരം പ്രതി പാലിക്കണം. രോഗവ്യാപനം തടയാൻ ഒരുമിച്ച് നിൽക്കണം. അതിന് എല്ലാവരും സന്നദ്ധരാവണം. കോവിഡ് ബ്രിഗേഡിൽ 18957 പേർ രജിസ്റ്റർ ചെയ്‌തു. ഇവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. എംബിബിഎസ് ഡോക്‌ടർമാർ 543 പേരാണ്. ഈ ഘട്ടത്തിൽ കൂടുതൽ ഡോക്‌ട‌ർമാരുടെ സേവനം അത്യാവശ്യമാണ്. കൂടുതൽ ഡോക്‌ടർമാർ കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം. സേവനം നാടിന് അനിവാര്യമായ ഘട്ടമാണ്. രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ജനങ്ങൾ ഏറ്റെടുക്കണം. പലയിടത്തും പ്രഖ്യാപിച്ച നിയന്ത്രണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ട്, അത് തുടരണം. എന്നാൽ പുറത്തിറങ്ങുന്നവരിൽ 10 ശതമാനം പേർ മാസ്‌ക് ധരിക്കുന്നില്ല. ഇത് ദൗർഭാഗ്യകരമാണ്. മാസ്‌ക് ധരിക്കൽ ഏറ്റവും പ്രധാനമാണ്. മാസ്‌ക് ധരിക്കുന്നവരിൽ രോഗം ബാധിച്ചാലും തീവ്രത കുറയും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. നിർബന്ധമായും പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കുക. കോവിഡ് മുക്തരായ 30 ശതമാനം പേരിൽ രോഗലക്ഷണം പിന്നെയും കുറേക്കാലം നിൽക്കുന്നുവെന്നാണ് പഠനങ്ങൾ. ഇവരിൽ പത്ത് ശതമാനം പേർക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. കുട്ടികളിൽ തീവ്രത കുറവാണെങ്കിലും മറ്റൊരു സങ്കീർണ രോഗാവസ്ഥ ഉടലെടുക്കുന്നുണ്ട്. കോവിഡ് വന്ന് പോയാലും ചിലരിൽ ദീർഘമായ ആരോഗ്യപ്രശ്‌നമുണ്ടാവുന്നു. തുടക്കത്തിൽ കാണിച്ച ജാഗ്രത കൂടുതൽ കരുത്തോടെ വീണ്ടെടുക്കണം. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗം അതാണെന്ന തിരിച്ചറിവ് വേണം. ഒമ്പത് മണിക്കൂർ ത്വക്കിന്റെ പ്രതലത്തിൽ കോവിഡ് രോഗാണുവിന് നിലനിൽക്കാനാവും. അതുകൊണ്ടാണ് ബ്രേക് ദി ചെയിൻ ക്യാമ്പെയിൻ ശക്തമാക്കേണ്ടത്. അത് ഫലപ്രദമായ മാർഗ്ഗമാണ്. റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്ക് കൈ കഴുകാൻ സൗകര്യം സജ്ജമാക്കണം. ആള് കൂടുന്നിടത്ത് കൈ കഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും സൗകര്യം വേണം. ഈ സൗകര്യം എല്ലാവരും ഉപയോഗിക്കണം. രോഗവ്യാപനം വർധിക്കാതിരിക്കാൻ ഇത്തരം ക്രമീകരണം സഹായിക്കും. പല ജില്ലകളിലും കലക്‌ടർമാരുടെ നേതൃത്വത്തിൽ നൂതന പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. അത്തരം ഇടപെടലുകൾ സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും. ഓരോ വീട്ടിലും കുട്ടികളെ ബ്രേക് ദി ചെയിൻ അംബാസഡർമാരാക്കുന്ന പദ്ധതി ഇതിനെ നേരിടുന്നതിന് ഫലപ്രദമായിരിക്കും. വിദ്യാഭ്യാസ വകുപ്പിന് അത്തരം പദ്ധതി നടപ്പിലാക്കാനാവും. വിക്ടേർസ് ചാനൽ വഴി ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശവും ക്ലാസുകളും നൽകാനാവണം. അധ്യാപകരുടെ ക്രിയാത്മകമായ പങ്കാളിത്തവും ഉണ്ടാകണം. ബ്രേക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി അധ്യാപകരും മുന്നോട്ട് വരണം. കുട്ടികളിലും രക്ഷിതാക്കളിലും ക്യാമ്പെയിന്റെ ശാസ്ത്രീയ അവബോധം പ്രചരിപ്പിക്കാൻ അധ്യാപകർ സമയം നീക്കിവയ്ക്കണം. തിരുവനന്തപുരത്ത് കോവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. മാർക്കറ്റുകളും മാളുകളിലും സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ട്. ഓട്ടോ ടാക്‌സി ഡ്രൈവർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. മാസ്‌ക്, ഫെയ്‌സ് ഷീൽഡ് കൂടുതൽ സുരക്ഷ നൽകും. പൊതു ഗതാഗതം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കും ഇതര രോഗികൾക്കും പ്രത്യേകം ലേബർ റൂമുകൾ ഒരുക്കി. കോവിഡ് ഇതര കാൻസർ രോഗികൾക്കുള്ള ചികിത്സയും കാത്ത് ലാബ് സൗകര്യവും ഉണ്ട്. മലപ്പുറത്ത് വൃക്ക രോഗിക്ക് കോവിഡ് ബാധിച്ചതിനാൽ ഡയാലിസിസ് അടക്കം നിഷേധിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും. സ്വകാര്യ ആശുപത്രികളും മറ്റ് ഡയാലിസിസ് കേന്ദ്രങ്ങളും അമിത ഫീസ് ഈടാക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതിനാലാണിത്. Read on deshabhimani.com

Related News