സൗജന്യ റേഷൻ വിതരണം നാളെമുതൽ; ക്രമീകരണം ഇങ്ങനെ



തിരുവനന്തപുരം > കോവിഡ്‌ പാക്കേജ്‌ ആയി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ. റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ 0,1 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കുള്ള റേഷന്‍ വിതരണം നാളെ (ഏപ്രില്‍ 1) നടക്കും. കാര്‍ഡ് നമ്പര്‍ 2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ രണ്ടിനും 4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നിനുമാണ് റേഷന്‍ വിതരണം. 6,7 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പരുള്ളവര്‍ക്ക് ഏപ്രില്‍ നാലിനും 8,9 അക്കങ്ങളുള്ളവര്‍ക്ക് ഏപ്രില്‍ അഞ്ചിനും റേഷന്‍ വിതരണം ചെയ്യും. അന്നേ ദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് എത്തി സാധനങ്ങള്‍ വാങ്ങാനാകും. നേരിട്ടെത്തി റേഷന്‍ വാങ്ങാനാകാത്തവര്‍ക്ക് സാധനങ്ങള്‍ നേരിട്ട് വീട്ടിലെത്തിച്ച നല്‍കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാകണം. മുൻഗണന വിഭാഗം രാവിലെ. മുൻഗണനേതര വിഭാഗം ഉച്ചക്ക് ശേഷം. 0,1 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് നാളെയും 2, 3 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് April 2 നും 4,5 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് April 3 നും 6,7 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് April 4 നും 8,9 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് April 5നും Read on deshabhimani.com

Related News