തലസ്ഥാനത്ത് സ്ഥിതി അതിസങ്കീർണം; ടെസ്റ്റ് ചെയ്യുന്ന 18ൽ ഒരാൾക്ക് രോഗം



തിരുവനന്തപുരം > കോവിഡ് 19 വലിയ രീതിയിൽ തലസ്ഥാനത്ത് പടർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവ് ആയി മാറുന്നത്. കേരളത്തിൽ ഇത് 36 ൽ ഒന്ന് എന്നാണ്. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ് ആകുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാഗബാധിതരെ ആകെ കണ്ടെത്താനുള്ള സർവയലൻസ് മെക്കാനിസം ആണ് നടക്കുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളിൽ 15ാം തീയതിയോടെയാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാർഗ്ഗരേഖയ്ക്ക് അനുസൃതമായാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ 39,805 ആർടിപിസിആർ പരിശോധനകളാണ് തിരുവനന്തപുരത്ത് നടത്തിയത്. കൂടാതെ സാമൂഹ്യവ്യാപനം ഉണ്ടോയെന്ന് അറിയാൻ 6985 പൂൾഡ് സെന്റിനൽ സർവയലൻസ് സാംപിളുകളും ചെയ്തു. ലോകാരോഗ്യ സംഘടന നിർദേശിച്ച ആന്റിജൻ ടെസ്റ്റ് ഈ മാസം 24 മുതലാണ് ജില്ലയിൽ ആരംഭിച്ചത്. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പദ്ധതി മൂലം ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയിൽ രോഗനിയന്ത്രണ നിർവ്യാപന പ്രവൃത്തികൾ നടത്തുന്നുണ്ട്. പാറശ്ശാല, പട്ടം, കുന്നത്തുകാൽ, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ അധികരിച്ചിട്ടുണ്ട്.  ഈ പ്രദേശങ്ങളിൽ ഓരോന്നിലും രോഗിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ തിരുവനന്തപുരം, കൊറോണ പ്രതിരോധം   Read on deshabhimani.com

Related News