ഇന്ന് 506 പേർക്ക് കൂടി കോവിഡ്; 794 പേർക്ക് രോഗമുക്തി



തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 794 പേർക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 375 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 29.വിദേശത്തുനിന്ന് 31 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 40 പേർ. ഹെൽത്ത് വർക്കർമാർ 37. (ഐസിഎംആർ വെബ്‌പോർട്ടിലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ചവരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ളത് ജില്ലകൾക്ക് ലഭ്യമാക്കും). കോവിഡ്മൂലമുള്ള രണ്ട് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരണമടഞ്ഞത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് തൃശൂർ 83, തിരുവനന്തപുരം 70, പത്തനംതിട്ട 59, ആലപ്പുഴ 55, കോഴിക്കോട് 42, കണ്ണൂർ 39, എറണാകുളം 34, മലപ്പുറം 32, കോട്ടയം 29, കാസർകോട് 28, കൊല്ലം 22, ഇടുക്കി 6, പാലക്കാട് 4, വയനാട് 3. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 220, കൊല്ലം 83, പത്തനംതിട്ട 81, ആലപ്പുഴ 20, കോട്ടയം 49 ഇടുക്കി 31, എറണാകുളം 69, തൃശൂർ 68, പാലക്കാട് 36, മലപ്പുറം 12, കോഴിക്കോട് 57, വയനാട് 17, കണ്ണൂർ 47, കാസർകോട് 4. കഴിഞ്ഞ 24 മണിക്കൂറിനകം 21,533 സാമ്പിളുകൾ പരിശോധിച്ചു.   Read on deshabhimani.com

Related News