ഇടുക്കിയിൽ കോൺഗ്രസിൽ നിന്ന്‌ കൂട്ടരാജി; വണ്ടൻമേട്ടിൽ 69 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്



വണ്ടൻമേട് > വണ്ടൻമേട് പഞ്ചായത്ത് 5, 8, 11 വാർഡുകളിൽനിന്നായി 69 കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. കൊറോണക്കാലത്തെ കോൺഗ്രസിന്റെ ജനദ്രോഹ നിലപാടുകളിലും കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന വണ്ടൻമേട് പഞ്ചായത്തിന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. 69 കുടുംബങ്ങളിൽനിന്നായി 199 പേരാണ് സിപിഐ എമ്മുമായി സഹകരിക്കുന്നത്‌. വ്യാഴാഴ്‌ച പുറ്റടി കോങ്കല്ലുമേട്ടിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്‌ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ രാജിവച്ചുവന്നവരെ രക്തഹാരം അണിയിച്ച്‌ സ്വീകരിച്ചു. പതിനൊന്നാം വാർഡിലെ 44 കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ആവശ്യം കോൺഗ്രസ് നേതാക്കൾ എതിർക്കുകയും പ്രദേശവാസികളെ മർദിക്കുകയും ചെയ്തിരുന്നു. സിപിഐ എം ഇടപെട്ട് ഇവരുടെ ന്യായമായ ആവശ്യം നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ചെയ്‌തുനൽകിയിരുന്നു. Read on deshabhimani.com

Related News