പുനഃസംഘടനയുമായി മുന്നോട്ടെന്ന് താരീഖ് അന്‍വര്‍; സെമി കേഡര്‍ ശൈലിയില്‍ വ്യക്തതയില്ല



കോഴിക്കോട് > കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരും എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. പുനഃസംഘടനയുമായി മുന്നോട്ട് പോകും. വി എം സുധീരനടക്കം ആരും പരാതി പറഞ്ഞിട്ടില്ലെന്നും താരീഖ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.    നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവുമില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണമറിയില്ല. അവരുമായി ചര്‍ച്ച നടത്തും. എല്ലാ കാര്യങ്ങളും അവരോടും ആലോചിച്ചാണ് ചെയ്യാറുള്ളത്. അതേസമയം കോണ്‍ഗ്രസില്‍ നടപ്പാക്കുന്ന സെമി കേഡര്‍  സംവിധാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ താരീഖ്അന്‍വറിനായില്ല. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ വിശദീകരിച്ചശേഷമാണ് ഇതേ കുറിച്ച് മറുപടി പറഞ്ഞത്. ഈ സംവിധാനത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് ആര്‍ക്കും എതിര്‍പ്പില്ലെന്ന് മാത്രമായിരുന്നു പ്രതികരണം.   Read on deshabhimani.com

Related News