പ്രതിഷേധിക്കാൻ കൂടെ കൂട്ടിയില്ല:രാഹുലിന്റെ മണ്ഡലത്തിൽ ലീഗിനെ ഒഴിവാക്കി കോൺഗ്രസ്‌



കൽപ്പറ്റ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി പോരാടുമ്പോൾ  രാഹുലിന്റെ മണ്ഡലത്തിൽ ലീഗിന്‌ വിലക്കേർപ്പെടുത്തി കോൺഗ്രസ്‌. വയനാട്‌ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ശനിയാഴ്‌ച നടത്തിയ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ചിൽ മുസ്ലിംലീഗിനെ പങ്കെടുപ്പിച്ചില്ല. വെള്ളിയാഴ്‌ച പ്രതിഷേധത്തിനിടെ തമ്മിലടിച്ചുണ്ടായ നാണക്കേട്‌ മറികടക്കാൻ ശനിയാഴ്‌ച കൽപ്പറ്റയിൽ യുഡിഎഫ്‌ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ പ്രതിഷേധ മാർച്ച്‌ നടത്താൻ ആലോചന നടത്തിയെങ്കിലും സമരരൂപത്തെ ചൊല്ലി തർക്കമായി. ഇതോടെയാണ് തനിച്ച്‌ സമരം നടത്തിയാൽ മതിയെന്നും ലീഗിനെ കൂട്ടേണ്ടെന്നും കോൺഗ്രസ്‌ നിലപാടെടുത്തത്. ഇതിൽ ലീഗ്‌ നേതാക്കളും രാഹുലിനെ എംപിയാക്കുന്നതിൽ കൈമെയ്‌ മറന്ന്‌ പ്രവർത്തിച്ച ലീഗ്‌ അണികളിലും അമർഷം ശക്തമാണ്‌.  കെപിസിസി വൈസ്‌ പ്രസിഡന്റായ ടി സിദ്ദിഖ്‌ എംഎൽഎ ഉൾപ്പെടെയുള്ളവരാണ്‌ ഇവിടെ നേതൃത്വത്തിലുള്ളത്‌. സംഘപരിവാർ നീക്കങ്ങൾക്കെതിരെയുള്ള പ്രതിരോധത്തെ  ഇവർ ദുർബലമാക്കുകയാണ്‌. സിദ്ദിഖിന്റെ ഓഫീസ്‌ സെക്രട്ടറിയും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയുമായ സാലി റാട്ടക്കൊല്ലിയുടെയും കെപിസിസി അംഗം പി പി ആലിയുടെയും നേതൃത്വത്തിലുള്ള സംഘമാണ്‌ വെള്ളിയാഴ്‌ച പ്രകടനത്തിനിടെ ഏറ്റുമുട്ടിയത്‌. Read on deshabhimani.com

Related News