ജോ ജോസഫിന്റെ വ്യാജദൃശ്യം പ്രചരിപ്പിച്ച കോൺഗ്രസ്‌ മണ്ഡ്‌ലം പ്രസിഡന്റ്‌ അറസ്‌റ്റിൽ

അറസ്‌റ്റിലായ കോൺഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ ടി കെ ഷുക്കൂർ


കൊച്ചി> തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ . പാലക്കാട്‌ കൊപ്പം ആമയൂർ കോൺഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ ടി കെ ഷുക്കൂറാണ് പിടിയിലായത്. വ്യാഴാഴ്‌ച രാത്രി 12.30 ന്‌ തൃക്കാക്കര പൊലീസ്‌ ആമയൂരിലെ പുതിയ റോഡിലെ വീട്ടിൽ നിന്നാണ്‌ ഷുക്കൂറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ജോ. ജോസഫിനെതിരായ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനാണ്‌ അറസ്‌റ്റ്‌. കൊപ്പം പഞ്ചായത്തിലെ എൽഡിഎഫ്‌ ഭരണം  ബിജെപി അംഗത്തിന്റെ സഹായത്തോടെ അട്ടിമറിക്കാൻ നേതൃത്വം നൽകിയയാളാണ്‌ ടി കെ ഷുക്കൂർ. കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ എൽഡിഎഫ്‌ ഭരണത്തിനെതിരെ നിരന്തരം വ്യാജപ്രചാരണം സംഘടിപ്പിച്ചിരുന്നു. കൊപ്പം ടൗൻ നവീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനും ഭരണസമിതിക്കെതിരെ  ജനങ്ങളിൽ അപകീർത്തിയുണ്ടാക്കാനും നേതൃത്വം നൽകിയിരുന്നു. വികസന വിരുദ്ധനെന്ന്‌ അറിയപ്പെടുന്ന ഇയാൾ  പരസ്യമായാണ്‌ ബിജെപി സഹായം തേടിയത്‌. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്‌  ആലത്തൂർ മുൻ യൂത്ത്‌ കോൺഗ്രസ്‌  നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി തേങ്കുറിശി വെമ്പലൂർ അരിയക്കോട്‌ വീട്ടിൽ ശിവദാസൻ (40) നെ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.   കൊഴിഞ്ഞാമ്പാറ കെടിഡിസി ഹോട്ടൽ ജീവനക്കാരനായിരുന്ന ഇയാൾ  ക്വാറി, ടിപ്പർ എന്നിവ തടഞ്ഞതുമായി ബന്ധപെട്ട കേസിലും ഉൾപ്പെട്ടിട്ടുണ്ട്‌. നിലവിൽ തേങ്കുറിശി  കോൺഗ്രസ്‌ മണ്ഡലം എക്‌സിക്യുട്ടീവ്‌ അംഗവും പത്താം വാർഡ്‌ ബൂത്ത്‌ പ്രസിഡന്റുമാണ്‌. കേസിൽ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്ത നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോ ജോ ജോസഫിനെ സമൂഹമധ്യത്തില്‍ സ്വഭാവഹത്യ നടത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതി തൃക്കാക്കാര സ്റ്റേഷനിലേക്ക് കൈമാറി. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. Read on deshabhimani.com

Related News