തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി കോണ്‍ഗ്രസ് വിട്ടു; സിപിഐ എമ്മുമായി സഹകരിക്കും



തൃശൂര്‍> തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി കോണ്‍ഗ്രസ്  വിട്ടു. സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിജയ് ഹരി പറഞ്ഞു. കെ റെയില്‍ പദ്ധതിയെ അഭിനന്ദിക്കുന്നെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎ എം. വികസനത്തിന് തൃക്കാക്കരയില്‍ വോട്ട് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ല്‍ മണലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു വിജയ് ഹരി. കാക്കനാട് എല്‍ഡിഎഫ് വേദിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിജയ് ഹരിയെ ഹാരമണിയിച്ച് സ്വീകരിച്ചു.   Read on deshabhimani.com

Related News