കോൺഗ്രസ്‌ സ്വാതന്ത്ര്യദിന റാലിയിൽ ഗ്രൂപ്പുപോരും കൈയേറ്റവും



കൊല്ലം> സ്വാതന്ത്ര്യദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ഗ്രൂപ്പുപോരും കൈയേറ്റവും. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ചിന്നക്കടയിലാണ്‌ ഉന്തും തള്ളും അസഭ്യവർഷവും അരങ്ങേറിയത്. ആസാദി കി ഗൗരവ് യാത്രയ്ക്ക്‌ സമാന്തരമായി റാലി സംഘടിപ്പിച്ച അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.   ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ് നേതൃത്വം നൽകിയ കൊല്ലം മണ്ഡലം റാലി തേവള്ളിയിൽനിന്ന് തുടങ്ങി ചിന്നക്കടയിൽ സമാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, എതിർ ഗ്രൂപ്പുകാരനായ അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അഞ്ചാലുംമൂട്ടിൽനിന്ന് പ്രത്യേകം റാലി സംഘടിപ്പിക്കുകയായിരുന്നു. റാലിയുടെ മുന്നിൽ പിടിച്ച ബാനറിൽ ഡിസിസി പ്രസിഡന്റിന്റെ പേര് ഒഴിവാക്കി ബ്ലോക്ക് പ്രസിഡന്റിന്റെ പേരും എഴുതി. ഡിസിസി മുൻ പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയുടെ വിശ്വസ്തനാണ് അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ്‌. Read on deshabhimani.com

Related News