ബ്ലോക്ക്‌ കോൺഗ്രസ്‌ പുനഃസംഘടനക്കെതിരെ തുറന്നടിച്ച്‌ ബെന്നി ബഹ്‌നാൻ



കൊച്ചി> കോൺഗ്രസിലെ ഐക്യ ശ്രമങ്ങൾക്ക്‌ എതിരാണ്‌ ഇപ്പോൾ പ്രഖ്യാപിച്ച്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പട്ടികയെന്ന്‌ ബെന്നി ബഹ്‌നാൻ എം പി പറഞ്ഞു.  ഉമ്മൻചാണ്ടിയുടെ മനസ്സറിയാതെയുള്ള പുനഃസംഘടനയാണിത്‌. പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ്‌ പുനഃസംഘടനയുടെ ലക്ഷ്യമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കുമെന്നും എ ഗ്രൂപ്പ്‌ നേതാവ്‌  ബെന്നി ബഹ്‌നാൻ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു. കെപിസിസി പ്രസിഡന്റിനോട്‌ പരാതി പറയുമോ എന്ന ചോദ്യത്തിന്‌ ഇനി അദ്ദേഹത്തോടു സംസാരിക്കേണ്ട കാര്യമില്ലെന്നും ബെന്നി ബഹ്‌നാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സ്വന്തം ജില്ലയായ എറണാകുളത്ത്‌ ആന്റണി ഗ്രൂപ്പിന്റെ ബ്ലോക്ക്‌ പ്രസിഡന്റ്‌  സ്ഥാനങ്ങളെല്ലാം തട്ടിയെടുത്തതോടെയാണ്‌ തുറന്ന പ്രതികരണത്തിനു തയ്യാറായത്‌. ജില്ലയിൽ 28ൽ 12 എണ്ണം എ ഗ്രൂപ്പിനെന്ന്‌ പറയുകയും എന്നാൽ ആ സ്ഥാനങ്ങളിലും സതീശന്റെ വിശ്വസ്‌തരെ നിയമിക്കുകയും ചെയ്‌തതോടെ ജില്ലയിൽ എ ഗ്രൂപ്പ്‌ കടുത്ത പ്രതിഷേധത്തിലാണ്‌.  എ ഗ്രൂപ്പിന്റെ കയ്യിലുള്ള തൃക്കാക്കര  ബ്ലോക്ക്‌ എടുത്ത്‌ പകരം വൈറ്റില ബ്ലോക്ക്‌ നൽകാനും രണ്ടിടത്തും വി ഡി സതീശന്റെ നോമിനികളെ വയ്‌ക്കാനുമുള്ള നീക്കം എ ഗ്രൂപ്പ്‌ തടഞ്ഞിരുന്നു. ഉമ തോമസും കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചതോടെ തൃക്കാക്കര, വൈറ്റില ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്‌. ശനിയാഴ്‌ച എറണാകുളം ഡിസിസി എക്‌ സിക്യൂട്ടീവ്‌ യോഗം എ ഗ്രൂപ്പ്‌ ബഹിഷ്‌കരിച്ച്‌ നേതാക്കൾ രഹസ്യയോഗം ചേർന്നിരുന്നു. Read on deshabhimani.com

Related News