ഇത് താന്‍ സെമികേഡര്‍, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നറുക്കിട്ട് സമ്മാനം നല്‍കി കോണ്‍ഗ്രസ്



കോഴിക്കോട്> സമരത്തില്‍ പങ്കെടുത്തതിന് സമ്മാനം നല്‍കി കോണ്‍ഗ്രസിന്റെ 'സെമികേഡര്‍ മാതൃക'. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെട്രോളും ഗ്യാസ് സിലിണ്ടറും സമ്മാനമായി നല്‍കി പെരുവയല്‍ ബ്ലോക്ക് കമ്മിറ്റിയാണ്  'സെമി കേഡര്‍പാര്‍ടിക്ക് പുതുമാതൃക' സൃഷ്ടിച്ചത്. കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനായിരുന്നു സമ്മാനം നല്‍കുമെന്നറിയിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ നിന്നും നറുക്കിട്ട് രണ്ടുപേര്‍ക്ക് അഞ്ചുലിറ്റര്‍  പെട്രോള്‍ സമ്മാനം,  സ്ത്രീകളില്‍ ഒരാള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ എന്നായിരുന്നു വാഗ്ദാനം. പോസ്റ്ററടിച്ച് ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു. വ്യാഴം രാവിലെ പെരുമണ്ണ കൃഷിഭവന് മുന്നിലായിരുന്നു 'സമ്മാനസമരം' അരങ്ങേറിയത്. നറുക്കില്‍  കെ അഹമ്മദ്, ഇബ്രാഹിംകുഞ്ഞ്, ബിന്ദു എന്നിവര്‍ക്കു സമ്മാനവും പ്രഖ്യാപിച്ചു. സമരം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്താണ് നറുക്കെടുത്ത് സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചത്.   സമരത്തിന് ആളെക്കൂട്ടാനാണ് നറുക്കെടുപ്പും സമ്മാനവും പ്രഖ്യാപിച്ചതെന്ന് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എ ഷിയാലി അധ്യക്ഷനായി.   Read on deshabhimani.com

Related News