തിരുവനന്തപുരം പോത്തൻകോട് നിരവധി ബിജെപി, കോൺഗ്രസ്‌ പ്രവർത്തകർ 
സിപിഐ എമ്മിനൊപ്പം

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പതാക നൽകി സ്വീകരിക്കുന്നു


മംഗലപുരം > സിപിഐ എം പോത്തൻകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി. കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചെത്തിയ പി എസ് പ്രശാന്തിനും കോൺഗ്രസ് - ബിജെപി ബന്ധം ഉപേക്ഷിച്ച്‌ എത്തിയ മറ്റ്‌ ഇരുപത്തഞ്ചോളം പേർക്കുമാണ്‌ സ്വീകരണം നൽകിയത്‌.   പോത്തൻകോട് ജങ്‌ഷനിൽ ചേർന്ന യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്‌തു. സിപിഐ എം പോത്തൻകോട് ലോക്കൽ സെക്രട്ടറി എൻ ജി കവിരാജൻ അധ്യക്ഷനായി.  കെപിസിസി ഐടി സെൽ ജില്ലാ ഭാരവാഹിയും രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ ഭാരവാഹിയുമായ ഹരിനാരായണന്റെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ വിവിധ ബൂത്ത് ഭാരവാഹികളായിരുന്ന വിനോദ്, അരുൺകുമാർ, വിഷ്‌ണു രാധ്, പ്രമോദ്, സനൽകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജി, അരുൺ, ഷിബു, സിബി സൈമൺ തുടങ്ങിയവരും കുടുംബവും എൻഡിഎ പോത്തൻകോട് പഞ്ചായത്ത് കൺവീനറായിരുന്ന ഗിരീഷ്, ബിജെപി പ്രവർത്തകനായിരുന്ന സുരേഷ് അടക്കമുള്ളവർക്കായിരുന്നു സ്വീകരണം.   എ എ റഹീം ചുവന്ന ഷാളും പതാകയും നൽകി സ്വീകരിച്ചു. സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ അനിൽ, സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയംഗം ആർ രാധാദേവി, പി അനിതകുമാരി , നഗരസഭാ കൗൺസിലർ ഡി രമേശൻ, പി എസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News