പ്രതിഷേധത്തിന്റെ മറവിൽ തെരുവിൽ കോൺ​ഗ്രസ് അക്രമം; കോട്ടയം ഡിവൈഎസ്‌‌പി അടക്കം 8 പൊലീസുകാർക്ക്‌ പരിക്ക്‌



കോട്ടയം> വയനാട്‌ സംഭവത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ കേരളമാകെ അഴിഞ്ഞാടി കോൺ​ഗ്രസ് അക്രമം. കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ വിവിധ ജില്ലകളിൽ വ്യാപക അക്രമമാണ്‌ അഴിച്ചുവിട്ടത്‌. കോട്ടയത്ത്‌ ശനി വൈകിട്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ കലക്ടറേറ്റ്‌ മാർച്ചിൽ പൊലീസിനുനേരെ വ്യാപക അക്രമം. കോട്ടയം ഡിവൈഎസ്‌‌പി ജെ സന്തോഷ്‌കുമാർ, കോട്ടയം വെസ്റ്റ്‌ സ്‌റ്റേഷനിലെ എസ്‌ഐ ടി ശ്രീജിത്ത്‌ എന്നിവർക്ക്‌ പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ്‌ എടുത്തെറിഞ്ഞത്‌ ഡിവൈഎസ്‌പിയുടെ തലയിൽ കൊണ്ടു. ഇദ്ദേഹത്തെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മൻചാണ്ടി മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തതിന്‌ തൊട്ടുപിന്നാലെയാണ്‌ പ്രവർത്തകർ അക്രമാസക്തരായത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. കല്ലേറിൽ വെസ്റ്റ്‌ എസ്‌ഐയുടെ കൈയ്‌ക്കാണ്‌ പരിക്ക്‌. മറ്റ്‌ പൊലീസുകാർക്ക്‌ കല്ലേറിലാണ്‌ പരിക്കേറ്റത്‌.   Read on deshabhimani.com

Related News