പ്രൊഫ. എം കെ പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു



തുരുവനന്തപുരം> പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എം കെ പ്രസാദിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ നേതാവായും   സമരങ്ങളുടെ മാർഗദർശിയായും പ്രൊഫ. പ്രസാദ് ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഭാവനകളാണ് നൽകിയത്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുളള അദ്ദേഹം  അധ്യാപകനെന്ന നിലയിലും ആദരം നേടി. എം കെ പ്രസാദിൻ്റെ വിയോഗത്തിലൂടെ പരിസ്ഥിതി, സാംസ്ക്കാരിക മേഖലകളിലെ  സജീവ സാന്നിധ്യമാണ് ഇല്ലാതാകുന്നതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News